കോട്ടയം പൊന്‍കുന്നം ചിറക്കടവ് തെക്കേത്തുകവലയില്‍ ഡ്രൈ ഡേ ദിവസങ്ങളില്‍ കച്ചവടത്തിനായി സൂക്ഷിച്ച 56 കുപ്പി വിദേശമദ്യവുമായാണ് ഒരാളെ അറസ്റ്റ് ചെയ്തത്.

പാറാംതോട് തള്ളക്കയം ഭാഗത്ത് താന്നിമൂട്ടില്‍ വീട്ടില്‍ ടി കെ ശശിയെയാണ് പൊന്‍കുന്നം എക്‌സൈസ് അറസ്റ്റ് ചെയ്തത്
വീടിന്റെ കിടപ്പുമുറിയില്‍ അഞ്ച് സഞ്ചികളിലായി സൂക്ഷിച്ച 56 അരലിറ്റര്‍(28 ലിറ്റര്‍) മദ്യമാണ് പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ബി ബിനുവും സംഘവും ചേര്‍ന്ന് പിടികൂടിയത്.

ഈ ഭാഗത്ത് അനധികൃത മദ്യ വില്‍പന നടക്കുന്നതായി നിരവധി പരാതികള്‍ നേരത്തെ പൊന്‍കുന്നം എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദിവസങ്ങളായി നടത്തിയ നീരീക്ഷത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.