തിരുവനന്തപുരം: തിരുമല അനിലിന്റെ മരണത്തില്‍ സൊസൈറ്റി സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്.

പ്രത്യേക അന്വേഷണ സംഘം വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സെക്രട്ടറി നീലിമ ആര് കുറുപ്പ് നിര്‍ണായക ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്നാണ് വിവരം. സൊസൈറ്റി റിക്കവറി നടപടികളിലേക്ക് പോകാത്തതിലും മറുപടിയുണ്ടായില്ല.
വായ്പ തിരിച്ചടയ്ക്കാത്തവരില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വരെയുണ്ടെന്നാണ് സെക്രട്ടറിയുടെ മൊഴി. എന്നാല്‍ വന്‍ സാമ്പത്തിക ബാധ്യതയെന്ന ആരോപണം നീലിമ തള്ളി. ‘വന്‍ തുക വായ്പയെടുത്തവര്‍ കുറവാണ്. അരക്കോടിയോളം രൂപ മാത്രമാണ് സൊസൈറ്റിയുടെ സാമ്പത്തിക ബാധ്യത.

ഈ സാമ്പത്തിക ബാധ്യത അനിലിനെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു’, എന്നിങ്ങനെയാണ് സെക്രട്ടറി മൊഴി നല്‍കിയത്. ഇന്നലെയാണ് നീലിമയുടെ മൊഴി രേഖപ്പെടുത്തിയത്.