തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ കിണറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കാക്കാമൂല സ്വദേശി രാജന്‍ (53) ആണ് മരിച്ചത്. മൂന്നുദിവസമായി രാജനെ കാണാനില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.
രാജന്‍ കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ വീടിന് മുന്നിലെ കിണറ്റില്‍ ആണ് രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു.

അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നേമം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.