ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്.

വെള്ളാപ്പള്ളിയുടെ കണിച്ചുക്കുളങ്ങരയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്.
സന്ദര്‍ശനത്തില്‍ പുതുമയില്ലെന്നും വെള്ളാപ്പള്ളിയെ പതിവായി സന്ദര്‍ശിക്കുന്നയാളാണ് താനെന്നുമാണ് മുരളീധരന് കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചത്.

പൊതുസമൂഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും താന്‍ വന്നത് പ്രത്യേക ഉദ്ദേശത്തോട് കൂടിയല്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.