ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

പരീക്ഷകൾ 2026 ഫെബ്രുവരി 17 മുതൽ ജൂലൈ 15 വരെ നടക്കും. ഫെബ്രുവരി 17ന് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. താൽക്കാലിക പരീക്ഷാ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചു.
10, 12 ക്ലാസുകളുടെ പ്രധാന പരീക്ഷയും പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രണ്ടാമത്തെ ബോർഡ് പരീക്ഷ എന്നിവയാണ് നടക്കുക. 10–ാം ക്ലാസ് പ്രധാന പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും.

കണക്കാണ് ആദ്യ പരീക്ഷ. 12–ാം ക്ലാസ് പരീക്ഷയും ഫെബ്രുവരി 17ന് ആരംഭിക്കും. ബയോടെക്നോളജി, ഓൻട്രപ്രനർഷിപ് എന്നിവയാണ് ആദ്യം നടക്കുക.