തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനം അടക്കം സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് രാജ്ഭവനില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണം.

രാജ്ഭവന്‍ വിശേഷങ്ങളുമായി ഇറങ്ങുന്ന മാസികയായ ‘രാജഹംസ’ത്തിന്റെ പ്രകാശന ചടങ്ങിലേക്കാണ് മുഖ്യമന്ത്രിക്ക് ക്ഷണം. മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു.
ശശി തരൂര്‍ എംപിക്ക് പുസ്തകം നല്‍കി മുഖ്യമന്ത്രി ത്രൈമാസ മാസിക പ്രകാശനം ചെയ്യും.

പ്രതിപക്ഷ നേതാവിന് ക്ഷണം ഉണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.