പാല: പൊതുരംഗത്തെ നിറസാന്നിധ്യമായും പൊതു താല്പര്യ സംരക്ഷകനായും താലൂക്ക് വികസന സമതിയിലും ആശുപത്രി വികസന സമിതിയിലും ജനകീയ ഉപദേശ സമിതികളിലും ജനശബ്ദമായി നിസ്വാർത്ഥമായി നിരന്തരം പ്രവർത്തിക്കുകയും കഴിഞ്ഞ ഇരുപത്തിയൊന്ന് വർഷമായും എല്ലാ മാസവും കൂടുന്ന താലൂക്ക് വികസന സമിതിയിൽ ഒരു സിറ്റിംഗ് ഫീസ് പോലും ലഭിക്കാതെ മുഴുവൻസമയും പങ്കെടുക്കുകയും ചെയ്യുന്ന പീറ്റർ പന്തലാനി പൊതു പ്രവർത്തകർക്കാകെ മാതൃകയായി മാറിയെന്ന് അവാർഡ് നല്കി കൊണ്ട് മാണി സി.കാപ്പൻ പറഞ്ഞു.

ഇപ്പോൾ രാഷ്ട്രീയ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയംഗവും പാലാ നിയോജക മണ്ഡലം പ്രസിഡൻ്റുമാണ് അനുമോദന യോഗത്തിൽ പാല നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ഇരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയമ്മ ഫെർണാണ്ടസ് ഡിജോ കാപ്പൻ എ കെ ചന്ദ്ര മോഹൻ ജോർജ് പുളിങ്കാട് അഡ്വ ആൻ്റണി ഞാവള്ളി പൗരാവകാശ സമതി പ്രസിഡൻ്റ് ജോയി കളരിക്കൽ എന്നിവർ പൊന്നാട അണിയിച്ചു. പഞ്ചായത്തു പ്രസിഡൻ്റുമാരായ രജനി സുധാകരൻ ലീലാമ്മ ബിജു ആനന്ദ് വെള്ളൂകുന്നേൽ,
സന്തോഷ് കാവുകാട്ട് എം പി കൃഷ്ണൻ നായർ റ്റി.വി ജോർജ് സതീഷ് ബാബു കെ. എസ് ഇ ബി എക്സിക്യൂട്ടീവ് എൻജനീയർ മാത്തുക്കുട്ടി ജോർജ് തഹസിൽദാർ സ്വപ്ന എൻ നായർ എന്നിവർ പ്രസംഗിച്ചു.
