ചണ്ഡീഗഡിൽ സിപിഐ പാർട്ടി കോൺഗ്രസിനെത്തിയ വനിതാ നേതാവിന് വാഹനമിടിച്ച് ഗുരുതര പരിക്ക്. എറണാകുളത്ത് നിന്നെത്തിയ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദനാണ് പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു.

സമ്മേളന വേദിയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. തോളിനും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. ചണ്ഡീഗഡ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് നിർദേശിച്ചതോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കൊണ്ടുപോകും.
എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ നിർദേശവുമായി കേരള ഘടകം. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്ന് യോഗത്തിൽ ആവശ്യപ്പെടും. ഇന്ന് ചേർന്ന കേരള ഘടകം യോഗത്തിൽ ഇക്കാര്യം കേരള പ്രതിനിധികൾ ഒറ്റക്കെട്ടായി അറിയിക്കണം എന്ന് വി എസ് സുനിൽ കുമാർ, ഡി സജി എന്നിവർ ആവശ്യപ്പെട്ടു. പ്രതിനിധികൾ നിർദേശം അംഗീകരിച്ചു.
