ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു. ബലഗാവിയിലെ ഐനപൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവിഭാഗത്തിനും എതിരെ പൊലീസ് കേസെടുത്തു.

ലോറി ഉടമ, ഡ്രൈവർ, എന്നിവർക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തു. ലോറി തീയിട്ടത്തിന് 6 പേർക്ക് എതിരെയാണ് കേസ് എടുത്തത്. അഞ്ച് യുവാക്കൾ നിലവില്‍ കസ്റ്റഡിയിലാണ്.
എഴ് ക്വിന്റൽ ബീഫുമായി പോയ ലോറിയാണ് കത്തിച്ചത്. ലോറി കത്തിച്ചത് കൂടാതെ ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു.

റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം കത്തിച്ചതെന്നാണ് വിവരം.