Kerala

വോളിബോൾ ആരവം മുഴങ്ങുന്നു :നിലം കുഴിയുന്ന സ്മാഷുകളുടെ പൂക്കാലം :നാല്പ്പത്തി നാലാമത് ബിഷപ് വയലിൽ വോളി നാളെ ആരംഭിക്കും

 

പാലാ: നാൽപ്പത്തി നാലാമത് ബിഷപ് വയലിൽ ഓൾ കേരളാ ഇൻ്റർ കൊളെജിയേറ്റ് വോളിബോൾ ടൂർണമെൻറ് തിങ്കളാഴ്ച മുതൽ പാലാ സെൻ്റ് തോമസ് കോളജിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ആരംഭിക്കും. മത്സരങ്ങളുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ നാളെ (തിങ്കളാഴ്ച്ച) വൈകിട്ട് 3:30നു കോളേജ് അങ്കണത്തിൽ വെച്ച് നിർവഹിക്കും.

തുടർന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ് സി.എം.എസ് കോളേജ് കോട്ടയത്തെ നേരിടും. ചൊവ്വാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം അങ്കമാലി ഡീ പോൾ കോളേജിനെ നേരിടും.

പുരുഷ വനിതാ വിഭാഗങ്ങളിലായി കേരളത്തിലെ പ്രമുഖ കോളേജ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് 26’ന് സമാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top