Politics

ഒരു പരാതി പോലുമില്ല, പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങൾ; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വി കെ ശ്രീകണ്ഠൻ

രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും ന്യായീകരിച്ച് വി കെ ശ്രീകണ്ഠൻ എംപി. രാഹുലിനെതിരായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചു.

രാഹുലിനെതിരെ പുകമറ സൃഷ്ടിച്ചത് മാധ്യമങ്ങളാണ്. രാഹുലിനെതിരെ ഒരു പരാതി പോലുമില്ല. കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കാനാണ് മാധ്യമങ്ങൾ പുകമറ സൃഷ്ടിച്ചതെന്നും വി കെ ശ്രീകണ്ഠൻ വ്യക്തമാക്കി.

വി ഡി സതീശന് പരാതി ലഭിച്ചതിനാൽ ആണ് നടപടിയെടുത്തത്. രാഹുലിനെതിരായ ശബ്ദ സന്ദേശത്തിന്റെ ഫോറൻസിക് റിപ്പോർട്ട് മാധ്യമങ്ങളുടെ പക്കൽ ഉണ്ടോ. ശബ്ദ സന്ദേശത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം മാധ്യമങ്ങളുടെ പക്കൽ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

സിപിഐഎമ്മും ബിജെപിയും രാഹുലിനെതിരെ എന്തിനാണ് പ്രതിഷേധിക്കുന്നത്. രാഹുലിന് മണ്ഡലത്തിൽ വരുന്നതിനോ എംഎൽഎ എന്ന നിലയിൽ പ്രവർത്തിക്കുന്നതിന്നോ വിലക്കില്ല. രാഹുലിനെ നേതാക്കൾ സന്ദർശിച്ചതിൽ തെറ്റില്ലെന്നും വി കെ ശ്രീകണ്ഠൻ എം പി വ്യക്തമാക്കി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top