കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണങ്ങളില്‍ പ്രതികരണവുമായി എറണാകുളം ഡിഡിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

കെ ജെ ഷൈനിനും എംഎല്‍എയ്ക്കുമെതിരായ ആരോപണം സംബന്ധിച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും കോണ്‍ഗ്രസിനെതിരായ ആരോപണം ജില്ലാ സെക്രട്ടറി പിന്‍വലിക്കണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
വാര്‍ത്ത വന്നത് ഒരു മാധ്യമത്തിലാണെന്നും അത് പ്രചരിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

സിപിഐഎമ്മില്‍ തന്നെയുളള പ്രശ്നങ്ങളുടെ ഭാഗമാണ് കെ ജെ ഷൈനെതിരായ അധിക്ഷേപ പ്രചാരണമെന്നും അത് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെയ്ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മുഹമ്മദ് ഷിയാസിന്റെ പ്രതികരണം.