മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 17 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും.

മകളോട് ലൈംഗിക അതിക്രമം നടത്തിയ 51-കാരനാണ് ശിക്ഷ വിധിച്ചത്. ചന്ദനത്തോപ്പ് സ്വദേശിയെയാണ് ശിക്ഷിച്ചത്. കൊല്ലം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി സമീര്‍ എ ആണ് ശിക്ഷ വിധിച്ചത്.
പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം വീതം കഠിന തടവും അര ലക്ഷം വീതം പിഴയും

ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പില്‍ രണ്ട് വര്‍ഷം കഠിന തടവും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം.