പാലാ :ഗർഭിണിയായ യുവതിയെ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ശങ്കർ കെ.എസ്. കറുത്തേടത്ത് വീട്, കിഴപറയാർ, ജോൺസൺ പി.സി. പ്ലാത്തോട്ടത്തിൽ അമ്പാറനിരപ്പേൽ, സുരേഷ് വി.ജി. വെളിയത്ത് വീട്, മേവട എന്നിവരെയാണ് പാലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രദീപ് കെ.പി. വെറുതെ വിട്ട് ഉത്തരവായത്. 03-03-2022 ലാണ് കേസിനാസ്പദമായ സംഭവം.

പാലാ ഞെണ്ടിമാക്കൽ കവലയിൽ ബസ് ഇറങ്ങി പ്രതികൾ നടത്തിവന്നിരുന്ന വർക്ക്ഷോപ്പിന് മുൻപിലൂടെ ഭർത്താവുമായി പോയ 6 മാസം ഗർഭിണിയായ യുവതിയെ പ്രതികൾ മര്യാദ ലംഘനം നടത്തി ലൈംഗികചുവയോടെ സംസാരിച്ച് യുവതിയുടെ വയറിനിട്ട് 1-ാം പ്രതി ശങ്കർ ചെരിപ്പിട്ട് ആഞ്ഞു ചവിട്ടി കഠിനദേഹോപദ്രവം ഏൽപ്പിച്ചു എന്നും തടസ്സം പിടിച്ച യുവതിയുടെ ഭർത്താവിനെ ഉപദ്രവിച്ചെന്നും തുടർന്ന് 1-ാം പ്രതിയായ ശങ്കർ വാഹനം ഇടിപ്പിച്ച് യുവതിയെയും ഭർത്താവിനെയും കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 53 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു എങ്കിലും പ്രതികൾ കുറ്റക്കാരാണ് എന്ന് തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതികൾക്കുവേണ്ടി അഡ്വ.ഷെൽജി തോമസ് കടപ്ലാക്കൽ, അഡ്വ.ഗിരി തമ്പി, അഡ്വ.എസ്. ഹരി എന്നിവർ ഹാജരായി.
