കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പരാമര്‍ശത്തിനെതിരെ കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്.

പേരാവൂരും കണ്ണൂരും കണ്ട് ആര്‍ക്കാണ് ചൊറിയുന്നതെന്ന് ബൈജു ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബൈജുവിന്റെ വിമര്‍ശനം.
തീ പോലെ കത്തുന്ന കണ്ണൂരിലെയും പേരാവൂരിലെയും രാഷ്ട്രീയത്തില്‍ നിന്ന് തന്നെയാണ് ഇവരൊക്കെ വളര്‍ന്നത്. അതിന്റെ ചൂടും ചൂരും നെഞ്ചില്‍ കനല്‍ പോലെ സൂക്ഷിച്ചുകൊണ്ട് തന്നെയാണ് കേരള രാഷ്ട്രീയത്തില്‍ ഇവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കുന്നതും.

സണ്ണി ജോസഫ് പാര്‍ട്ടിയെ നയിക്കുന്നതില്‍ ആര്‍ക്കെങ്കിലും കുരു പൊട്ടിയിട്ടുണ്ടെങ്കില്‍ തല്‍ക്കാലം ഒരു പ്ലാസ്റ്റര്‍ വാങ്ങി ഒട്ടിക്കുന്നതാണ് നല്ലത്’, ബൈജു പറഞ്ഞു.