യുവനടിയുടെ മൊഴിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് എടുക്കില്ല. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവനടിക്ക് താല്പര്യമില്ലാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.

പരാതി ഇല്ലെങ്കിൽ കോടതിയിൽ തിരിച്ചടിയാകുമെന്നുമാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
യുവനടിയെ കേസിലെ സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന് യുവ നടിയുടെ മൊഴി നൽകിയിരുന്നു. ചാറ്റുകളുടെ സ്ക്രീൻഷോട്ടും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവനടിയെ സാക്ഷിയാക്കുന്നത്.
