തിരുവനന്തപുരം: കെപിസിസി യോഗത്തില്‍ അധ്യക്ഷന്‍ സണ്ണി ജോസഫിന് പരിഹാസം. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സണ്ണി ജോസഫിനെ പരിഹസിച്ചത്.

മുന്‍ അധ്യക്ഷന്‍ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റ് ആണെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പരിഹാസം.
സംഭവത്തില്‍ വൈകാരികമായിട്ടാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. പങ്കെടുത്ത പരിപാടികള്‍ ഓരോന്നായി സണ്ണി ജോസഫ് എണ്ണിപ്പറഞ്ഞു.

തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് പരാമര്‍ശങ്ങള്‍ പിന്‍വലിപ്പിക്കുകയായിരുന്നു