പാലായിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് മുങ്ങി മരിച്ച രണ്ടു യുവാക്കളുടെ പോസ്റ്റ് മോർട്ട നടപടികൾ ഇന്ന് രാവിലെ 9.30 നു ആരംഭിക്കും .സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു .തുടർന്ന് ഒഴുക്കിൽ പെടുകയായിരുന്നു .

കാഞ്ഞിരമറ്റം കണ്ടത്തിൻകരയിൽ സാബുവിന്റെ മകൻ ജിസ് സാബു(31), കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബാബുവിന്റെ മകൻ ബിബിൻ ബാബു (30) എന്നിവരാണ് മരിച്ചത്.പാലാ ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.
ബിബിന്റെ അമ്മ. ബിന്ദു സഹോദരൻ: ബിനീഷ് (ബോബൻ).ജിസിന്റെ അമ്മ അജി. സഹോദരി.ജീന
