ക്രിസ്ത്യൻ ഔട്ട് റീച്ചിന് പിന്നാലെ മുസ്ലീം ഔട്ട് റീച്ചും സംഘടിപ്പിക്കാൻ ബിജെപി. ബിജെപി സാമുദായിക അടിസ്ഥാനത്തിൽ മുസ്ലീം നേതാക്കളുടെയും യോഗം ചേരും.

കോഴിക്കോട് കേന്ദ്രീകരിച്ചാണ് മുസ്ലീം ശില്പശാല സംഘടിപ്പിക്കുക. ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും പരിപാടി നടത്തുക.
കോട്ടയത്ത് പാർട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ഔട്ട് റീച്ച് സംഘടിപ്പിക്കാനും ബിജെപിയുടെ തീരുമാനം. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബിജെപി മതാടിസ്ഥാനത്തിൽ യോഗം ചേർന്നത്.

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താതെ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആകില്ലെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു കോട്ടയത്ത് യോഗം ചേർന്നത്.