Kerala

ഓഡിയോ വിവാദം; കമ്മ്യൂണിസ്റ്റുകാരനെന്ന പരിധിവിട്ട് ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് എ സി മൊയ്‌ദീൻ

സിപിഐഎമ്മിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണത്തിൽ പ്രതികരിച്ച് എസി മൊയ്തീൻ. ഫോൺ സംഭാഷണത്തിൽ പറയുന്ന കാര്യങ്ങൾ വസ്തുതയുമായി ബന്ധമില്ലെന്ന് എസി മൊയ്തീൻ പറഞ്ഞു.

സംഭവത്തിൽ ശരത് പ്രസാദിനോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് ശേഷം പാർട്ടി തീരുമാനമെടുക്കുമെന്ന് എസി മൊയ്തീൻ പറഞ്ഞു. പാർട്ടിയാണ് തങ്ങളുടെയൊക്കെ ജീവിതം പരിശോധിക്കുന്നത്. ഈ വിഷയത്തിലും പാർട്ടി പരിശോധിക്കുമെന്ന് അദേഹം പറഞ്ഞു.

ശബ്ദ സന്ദേശത്തിൽ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങൾ ചർച്ച ചെയ്തത്. മാധ്യമങ്ങൾ സ്വയം പരിശോധിച്ച് തിരുത്തണമെന്ന് എസി മൊയ്തീൻ പറഞ്ഞു. പാർട്ടി ഫണ്ട് പിരിക്കുന്നത് കൂട്ടായിട്ടാണ്. ഘടകത്തിന്റെ വലുപ്പം നോക്കിയല്ല ഫണ്ട് പിരിക്കുന്നത്.

ഇത് സംബന്ധിച്ച് ആദായ നികുതിയ്ക്ക് പാർട്ടി കൃത്യമായ കണക്ക് നൽകുന്നുണ്ട്. ഫോൺ സംഭാഷണത്തിൽ പറയുന്ന കാര്യങ്ങൾ വസ്തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് എസി മൊയ്തീൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top