പാലാ: വലവൂർ ട്രിപ്പിൾ ഐടി യിലെ വിദ്യാർത്ഥികൾക്ക് വാഹനാപകടത്തിൽ പരിക്ക്.

ഇന്നലെ ഉഴവൂർ ഭാഗത്ത് വിദ്യാർത്ഥികൾ പരിക്കേറ്റ നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഏതോ വാഹനം ഇടിച്ചു വീഴിക്കയായിരുന്നു. വഴിയരുകിലേക്ക് തെറിച്ചു വീണ ഇവർ പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
വലവൂർ ഐ ഐ ടി യിലെ വിദ്യാർത്ഥികൾ ബൈക്കിൽ ഹെൽമറ്റില്ലാതെ അമിത സ്പീഡിൽ സഞ്ചരിക്കുന്നത് നാട്ടുകാരിലും ഭീതി പടർത്തിയിട്ടുണ്ട്. കാൽനടക്കാർ ഇവരുടെ സ്വൈര്യ വിഹാരം മൂലം ഭീതിയിലാണ്.
