പാലാ :കടനാട് :ആർത്തിരിമ്പി ജനക്കൂട്ടം. ബി ജെ പി കടനാട് പഞ്ചായത്തിൽ നടന്ന ശില്പശാലയിലേക്ക് നൂറുകണക്കിന് ജനങ്ങൾ ഒഴുകി എത്തിയപ്പോൾ ബി ജെ പി കടനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല ചരിത്ര സംഭവമായി.

കടനാട് പഞ്ചായത്തിലെ ജനങ്ങളുടെ എക ആശയം ബി ജെ പി മാത്രമേയുള്ളൂവെന്ന് ഈ ശില്പ ശാലയോടുകൂടി തെളിഞ്ഞുകഴിഞ്ഞതായി ബി ജെ പി കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ പിന്നീട് പറഞ്ഞു.
ദേശീയ നിർവാഹിത സമിതി അംഗം അഡ്വ.നാരായണൻ നമ്പൂതിരി ശിൽപശാല ഉത്ഘാടനം ചെയ്തു. വിവിധ സെക്ഷനുകളിലായി ജില്ല ജനറൽ സെക്രട്ടറി NK ശശിധരൻ, പാലാമണ്ഡലം പ്രസിഡൻറ് ആനീഷ് G, ജില്ലാസെക്രട്ടറി സുദീപ് നാരായൺ തുടങ്ങിയവർ സംസാരിച്ചു.ഈ ജനക്കൂട്ടം ത്രിതല തെരഞെടുപ്പിൽ കടനാട് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പ്രതിഫലനം സൃഷ്ടിക്കുമെന്ന് അഡ്വ. ജി അനീഷ് പറഞ്ഞു.

ശിലപശാലയിൽകടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ അദ്ധ്യക്ഷനായിരുന്നു.അഡ്വ. നാരായണൻ നമ്പൂതിരിഉത്ഘാടനം ചെയ്തു.,കോട്ടയം ജില്ല ജനറൽ സെക്രട്ടറി NK ശശിധരൻ, ജില്ല സെക്രട്ടറി സുദീപ് നാരായണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദീപുമെയ്തിരി,മുരളീധരൻ പി. ആർ, പ്രവീൺ അന്തീനാട് തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി റെജിനാരായണൻ സ്വാഗതവും മുൻപ്രസിഡൻ്റും മണ്ഡലം കമ്മറ്റിയംഗവുമായ എൻ കെ രാജപ്പൻ നന്ദിയും പറഞ്ഞു.