തിരുവനന്തപുരം: വിതുരയില്‍ അജ്ഞാതവാഹനം ഇടിച്ച് വയോധികൻ മരിച്ചു. വിതുര സ്വദേശി മണിയൻ സ്വാമിയാണ് മരിച്ചത്. വിതുരയിലെ ബസ് വെയിറ്റിങ് ഷെഡിലായിരുന്നു മണിയൻ സ്വാമി സ്ഥിരമായി രാത്രി കഴിഞ്ഞിരുന്നത്.

ഇദ്ദേഹം കഴിയുന്ന പൂവാട്ട് സെന്റ്തോമസ് ദേവാലയത്തിന് എതിര് വശത്തെ വെയിറ്റിങ് ഷെഡിന് മുന്നില്‍ നില്‍ക്കുമ്ബോഴാണ് കാറിടിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ മണിയൻ സ്വാമിയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
മണിയൻ സ്വാമിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
