കണ്ണൂര്‍: മയക്കുമരുന്ന് വില്പനയിലൂടെ കുപ്രസിദ്ധി നേടിയ കണ്ണൂര്‍ പയ്യന്നൂരിലെ ‘ബുള്ളറ്റ് ലേഡി’ എക്സൈസിന്റെ കരുതല്‍ തടങ്കലില്‍.

പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നിഖില സിയെയാണ് എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം എക്സൈസ് ബാംഗ്ലൂര്‍ മടിവാളയില്‍ വെച്ചാണ് നിഖിലയെ അറസ്റ്റ് ചെയ്തത്.
ഈ നിയമപ്രകാരം സംസ്ഥാനത്ത് കരുതല്‍ തടങ്കലില്‍ ആകുന്ന ആദ്യത്തെ വനിതയാണ് നിഖില.പിടികൂടുന്ന സമയത്ത് നിഖിലയുടെ കൂടെയുള്ളവര്‍ പ്രതിരോധത്തിന് ശ്രമിച്ചിരുന്നു.

ഉദ്യോഗസ്ഥര്‍ കര്‍ക്കശ നിലപാട് എടുത്തതോടെയാണ് നിഖില കീഴടങ്ങിയത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് അറസ്റ്റ്.