വിവാഹ വാദാനം നല്കി പീഡിപ്പിച്ചു എന്ന യുവ ഡോക്ടര്‍ നല്കിയ കേസില്‍ റാപ്പര്‍ വേടന് ചോദ്യം ചെയ്യലിന് ഹാജരായി.

തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രാവിലെ ഒന്‍പതരയോടെയാണ് വേടന് എത്തിയത്. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിന്റെ കരുത്തിലാണ് പ്രതി സ്റ്റേഷനില്‍ ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കും.
രണ്ട് വര്‍ഷത്തിനിടെ അഞ്ചു തവണ ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ലാറ്റ് എന്നിവിടങ്ങളില്‍വെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ ആരോപണം.

കേസ് രജിസ്റ്ററിന് പിന്നാലെ ഒളിവില്‍ പോയ വേടന് മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷമാണ് പുറത്തിറങ്ങിയത്.