Kerala

കേൾക്കാൻ സദസിൽ ആളില്ല; വീണ്ടും വിമർശനവുമായി പിണറായി

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം ഇൻഡ് സമ്മിറ്റ് പരിപാടിയിൽ സംഘാടകർക്ക് വിമർശനം.

സദസിൽ ആളില്ലാത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് . പരിപാടിയുടെ ഗൗരവം ഉൾകൊണ്ടി‌ല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്.

എന്നാൽ താനിപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചു.

അതേസമയം മുഖ്യമന്ത്രി മാധ്യമങ്ങളെയും വിമർശിച്ചു. നാടിൻ്റെ വികസനം അറിയിക്കാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമം നടത്തുന്നുണ്ട്. ജനങ്ങളെ വികസനം അറിയിക്കേണ്ട മാധ്യമങ്ങൾ അത് വീടെന്ന സമീപനം സ്വീകരിക്കുന്നു.

സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു മുൻപ് വടകരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top