പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ കുറുനരിയുടെ ആക്രമണം. നാല് പേർക്ക് കടിയേറ്റു.

തച്ചനാട്ടുകര പാറപ്പുറം കൂളാകുർശ്ശി വേലായുധൻ(77), മകൻ സുരേഷ്(41), ആലിക്കൽ വീട്ടിൽ ഉമേഷ്, അജീഷ് ആലിക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
വേലായുധന്റെ ദേഹത്തേക്ക് കുറുനരി ചാടി ചുണ്ടിൽ കടിക്കുകയായിരുന്നു. സുരേഷിന് കൈയിലും വയറ്റിലുമാണ് കടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുറുനരിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.