പാലാ: നെല്ലിയാനി: നെല്ലിയാനി സെൻറ് സെബാസ്റ്റ്യൻ പള്ളിയുടെ കുരിശുപള്ളി സെൻ്റ് ആഗസ്തീനോസ് ചാപ്പൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറക്കാട്ട് വെഞ്ചരിച്ചു .

ഇന്ന് വൈകിട്ട് 4.30 നാണ് പിതാവ് എത്തി വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചത്. ഇടവക വികാരി ഫാദർ ജോസഫ് ഇല്ലിമൂട്ടിൽ ,പാലാ കത്തീഡ്രൽ വികാരി ഫാദർ ജോസ് കാക്കല്ലിൽ ,ഫാദർ ജോസഫ് കണിയോടിക്കൽ തുടങ്ങിയവരും അനവധി വൈദീകരും ,കന്യാസ്ത്രീകളും ,വിശ്വാസികളും വെഞ്ചരിപ്പ് കമ്മത്തിൽ സന്നിഹിതരായിരുന്നു.
ടോബിൻ കെ അലക്സ് ,ജെയ്സൻ മാന്തോട്ടം, ടോം നല്ല നിരപ്പേൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. മത്തായി മാന്തോട്ടം ,ടോം നല്ലനിരപ്പേൽ തുടങ്ങിയവരെ പിതാവ് ആദരിച്ചു.
