Kottayam

പാലാ മീഡിയാ അക്കാദമിയിൽ ഓണം ആഘോഷിച്ചു

പാലാ: പാലാ മീഡിയാ അക്കാദമിയിൽ ഓണം ആഘോഷിച്ചു. മീഡിയാ അക്കാദമി പ്രസിഡൻ്റ് എബി ജെ ജോസ് (പാലാ ടൈംസ് ) ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ സന്ദേശമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. മീഡിയാ അക്കാദമി സെക്രട്ടറി തങ്കച്ചൻ പാലാ (കോട്ടയം മീഡിയാ) അധ്യക്ഷത വഹിച്ചു.

മീഡിയാ അക്കാദമി ഭാരവാഹികളായ ഫാ ജെയ്മോൻ നെല്ലിക്കുന്നുചെരിവ്പുരയിടം (പാലാ വിഷൻ), സാംജി (പൈക ന്യൂസ് ) അനിൽ ജെ തയ്യിൽ (ട്രാവൻകൂർ ന്യൂസ് ), അഡ്വ ജോസ് ചന്ദ്രത്തിൽ വോയ്സ് ഓഫ് പാലാ), പ്രിൻസ് ചാത്തനാട്ടുകുന്നേൽ(ടുഡേ ലൈവ് ന്യൂസ്), എം ആർ രാജു(കോട്ടയം ന്യൂസ്), സുധീഷ് നെല്ലിക്കൽ (ഡെയ്ലി മലയാളി), അരുൺ കെ എബ്രാഹം ( ന്യൂസ് പാലാ) തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്നു ഓണസദ്യയും പായസവിതരണവും നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top