India

ആശുപത്രിക്കിടക്കയിൽ വച്ച് എലിയുടെ കടിയേറ്റ നവജാത ശിശു മരിച്ചു

മധ്യപ്രദേശിലെ ഇൻഡോറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നിൽ എലിയുടെ കടിയേറ്റ നവജാത ശിശു മരിച്ചു.

ഇൻഡോറിലെ എംവൈ ഹോസ്പിറ്റലിലെ പീഡിയാട്രിക് സർജറി വാർഡിൽ വച്ചാണ് 2 നവജാത ശിശുക്കളെ എലി കടിച്ചത്. പരുക്കേറ്റ് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്.

വൻ വിവാദമായ സംഭവത്തെ തുടർന്ന് ഉത്തരവാദികളായ ആശുപത്രി ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഗുരുതരമായ അണുബാധയും ജന്മനാ ഉണ്ടാകുന്ന സങ്കീർണതകളുമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, ആശുപത്രിയുടെ അശ്രദ്ധയും വൃത്തിഹീനമായ സാഹചര്യങ്ങളും മൂലം നവജാത ശിശുക്കളുടെ വാർഡിൽ എലികളുടെ സാന്നിധ്യം തെളിവ് സഹിതം പുറത്തുവന്നതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top