രാമപുരം പഞ്ചായത്തിലെ കെ.ടി.യു.സി.(എം) തൊഴിലാളികൾക്ക് ഓണം ബോണസ് വിതരണം നടത്തി.

രാമപുരം പഞ്ചായത്തിലെ റബ്ബർ തടി വെട്ട് (കട്ടൻസ്) തൊഴിലാളികൾക്ക് ഓണം ബോണസ് വിതരണം നടത്തി. യൂണിയൻ കൺവീനർ ബാബു വർഗീസിൻ്റെ അദ്ധക്ഷതയിൽ ചേർന്ന യോഗത്തിൽ കെ ടി യൂ സി (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ ഓണം ബോണസ് വിതരണം നടത്തി.
യോഗത്തിൽ ബെന്നി ആനത്താര, ദേവസ്യാച്ചൻ രാമപുരം, ജോഷി ജോസ്, സി. ആർ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
