പൗരത്വ ഭേദഗതി നിയമത്തിൽ വലിയ ഇളവുമായി കേന്ദ്ര സര്ക്കാര്. കഴിഞ്ഞ വര്ഷം (2024) ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

2014 ഡിസംബർ 31ന് മുമ്പ് വന്നവർക്ക് ആയിരുന്നു നേരത്തെ പൗരത്വം നൽകിയിരുന്നത്. 10 വർഷത്തെ കൂടി ഇളവാണ് നൽകിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്.
കഴിഞ്ഞ തവണ പൗരത്വ ബിൽ കൊണ്ട് വന്നപ്പോൾ സമാനതകളില്ലാത്ത പ്രതിഷേധമാണ് രാജ്യത്തിനകത്ത് നിന്നും ഉണ്ടായതു .അതിന്റെ അടിസ്ഥാനത്തിലാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത് .
