മുണ്ടക്കയം: വാഴൂർ സെന്റർ മാർത്തോമാ യുവജന സഖ്യത്തിന്റെ ഓണാഘോഷം കരുതലോണം( ഓണം മറ്റുള്ളവരെ കരുതുന്നതിലൂടെ) നാളെ നടക്കും.

ഉച്ചകഴിഞ്ഞു രണ്ടിനു പുഞ്ചവയൽ ജെറുശലേം മാർത്തോമാ പള്ളിയിൽ നടക്കും. സെന്റർ പ്രസിഡന്റ് റവ. അലക്സ് എ. മൈലച്ചൽ അധ്യക്ഷത വഹിക്കും.
നവാഭിഷിക്തനായ റവ. സന്ദേശ് ജേക്കബ് തോമസ് മുഖ്യാതിഥിയാകും.

സെന്ററിലെ യുവജനങ്ങൾ പങ്കെടുക്കും.