Kottayam

പുതുമ നിറഞ്ഞ ഓണാഘോഷവുമായി വെള്ളികുളം ഇടവക


വെള്ളികുളം:പുതുമ നിറഞ്ഞ ഓണാഘോഷം സമ്മാനിച്ചുകൊണ്ട് വെള്ളികുളം ഇടവക ശ്രദ്ധേയമാകുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് കുതിരസവാരി, കഴുത സവാരി യാത്രാ സൗകര്യം എല്ലാവർക്കും ഏർപ്പെടുത്തിയിരിക്കുന്നു.

മലയോരമേഖലയിൽ ആദ്യമായി വെള്ളികുളത്തിന്റെ പള്ളികുളത്തിൽ വള്ളം യാത്ര സംഘടിപ്പിച്ചിരിക്കുന്നു.ഒരു നിശ്ചിതഫീസ് ഏർപ്പെടുത്തികൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വാഗമൺ ടൂറിസത്തോടനുബന്ധിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓണാഘോഷവാരം സംഘടിപ്പിച്ചുകൊണ്ട് ഇത്തരം പുതുമ നിറഞ്ഞ വിനോദ പരിപാടികൾ നടപ്പിലാക്കിയിരിക്കുന്നത്.

ആദ്യമായിട്ടാണ് ഇത്തരം ഒരു ഓണാഘോഷ പരിപാടി പുതുമ നിറഞ്ഞതായി മാറുന്നത്.മൂന്നാം തീയതി ബുധനാഴ്ച വിവിധ ഓന്നാഘോഷ മത്സരങ്ങൾ നടത്തപ്പെടുന്നു. വിവിധ പ്രായ വിഭാഗങ്ങളിലായി മിട്ടായി പെറുക്ക്, തവള ചാട്ടം, തിരി കത്തിച്ചോട്ടം, ചാക്കിലോട്ടം, നാരങ്ങസ്പൂൺ ഓട്ടം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു.കാരംസ് ടൂർണ്ണമെൻ്റ്, പെനാൽറ്റി ഷൂട്ടൗട്ട്, ഷട്ടിൽ, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് തുടങ്ങിയ ടൂർണമെൻറ് കളും നടത്തപ്പെടുന്നു.മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നു.മത്സര വിജയികൾക്ക് വികാരി ഫാ.സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്യും.സാൻ്റോ സിബി തേ”നം മാക്കൽ, അലസ് ബാബു ഇഞ്ചയിൽ ,ജെസ്ബിൻ വാഴയിൽ,ജീവൻ ജോർജ് ഇഞ്ചയിൽ,അലൻ റോബിൻ വിത്തു കളത്തിൽതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top