ഉത്തരേന്ത്യയിൽ ശക്തമായ മഴ. യമുന നദി അപകടനിലയ്ക്ക് മുകളിലെത്തി.

ഡൽഹിയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പഞ്ചാബിൽ പ്രളയക്കെടുതി തുടരുന്നു. മരിച്ചവരുടെ എണ്ണം 29 ആയി.
സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. 12 ജില്ലകളിലെ രണ്ടര ലക്ഷം പേരെ പ്രളയം ബാധിച്ചു.

253 മില്ലി മീറ്റർ മഴയാണ് ഓഗസ്റ്റ് മാസത്തിൽ പഞ്ചാബിൽ പെയ്തത്. കിട്ടേണ്ടതിനേക്കാൾ 75%കൂടുതൽ ആണിത്. പഞ്ചാബ് മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചിരുന്നു.
എല്ലാ സഹായവും മോദി വാഗ്ദാനം ചെയ്തു.