കടുത്തുരുത്തി: മുട്ടുചിറ പ്രദേശത്തെ 500 ഓളം കുടുംബങ്ങളെ രോഗാതുരമാക്കുന്ന നീരാക്കൽ ലാറ്റക്സ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആയിരത്തോളം ജനങ്ങൾ ഇന്ന് കടുത്തുരുത്തി പഞ്ചായത്തോഫീസ് വളഞ്ഞു .

കിടപ്പു രോഗികളെയുമായും ,കൈ കുഞ്ഞുങ്ങളെയുമായി അമ്മമാരും .വനിതകളും പഞ്ചായത്തോഫീ സ് വളയുന്നതിൽ പങ്കാളികളായി.
മുട്ടുചിറയിൽ നിന്നും കാൽനടയായാണ് ജനങ്ങൾ പഞ്ചായത്താഫീസ് വരെ എത്തി ചേർന്നത്. ജനകീയ സമരമുഖത്ത് നിന്നും മോൻസ് ജോസഫ് എം.എൽ.എ അടക്കമുള്ളവർ ഓടിയൊളിച്ചതായി സമരക്കാർ ആക്ഷേപം ഉന്നയിച്ചു.അടുത്ത തെരെഞ്ഞെടുപ്പിൽ ഈ പ്രശ്നം പരിഹരിക്കാതെ ഞങ്ങളുടെ വീടിൻ്റെ ഗെയിറ്റ് കടക്കരുതെന്നും സമരക്കാർ അഭിപ്രായപ്പെട്ടു.
