Kerala

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി. സാങ്കേതിക തകരാറിനെ തുടർന്ന് ആണ് ലോറി കുടുങ്ങിയത്. ചുരം എട്ടാം വളവിൽ ഭാഗിക ഗതാഗത തടസ്സമുണ്ടായി.

വൺവേ ആയിട്ട് വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഏഴ് മണിയോടെ ആണ് ലോറി കുടുങ്ങിയത്. മെക്കാനിക് സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുക ആണ്.

ഇന്നലെ ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തെ തുടർന്ന് അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിട്ടുള്ളൂ. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല.

നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top