
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ജൽ ജീവൻ പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തി എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തപ്പെടുന്നു.
മൂന്ന് പ്രധാനപ്പെട്ട റോഡുകളാണ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ തകർന്നു കിടക്കുന്നത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ പൂഞ്ഞാർ തെക്കേക്കര ഗവൺമെന്റ് ആശുപത്രിയുടെ മുൻഭാഗവും, പൂഞ്ഞാർ വെട്ടിപ്പറമ്പ് റോഡ്, വെള്ളാപ്പാറ പെരിങ്ങുളം റോഡ് എന്നിവ തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായി.

പൂഞ്ഞാർ തെക്കേക്കര ഗവൺമെന്റ് ആശുപത്രിയുടെ മുൻഭാഗത്ത് 1.9.2025 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരം ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ട് ജോയ് തോമസ് ആനിതോട്ടം ഉദ്ഘാടനം ചെയ്യും.
പ്രതിഷേധ സമരത്തിൽ പങ്കെടുത്തു കൊണ്ട് പാർട്ടി കോട്ടയം ജില്ലാ സെക്രട്ടറി ജെസ്സി കുര്യാക്കോസ്, ജില്ലാ വൈസ് പ്രസിഡണ്ട് റോയി വെള്ളരിങ്ങാട്ട്, നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബി ജേക്കബ് കളപ്പുരക്കൽ പറമ്പിൽ, വൈസ് പ്രസിഡന്റ് ഷാജു ജോസ് തറപ്പേൽ, ജിമ്മിച്ചൻ തകിടിയേൽ, ജോസ്കുഞ്ഞ് കാരക്കാട്ട്, സെബാസ്റ്റ്യൻ തോമസ് കളപ്പുരക്കൽ പറമ്പിൽ, സുരേന്ദ്രൻ മരുതാനിയിൽ എന്നിവർ പ്രസംഗിക്കുന്നു.