തിരുവനന്തപുരം: പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനിക്കട്ടെയെന്നും കോണ്‍ഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പില്‍ എംപി.

രാഹുലിനെ പാര്‍ട്ടിയിലേക്ക് വീണ്ടും എങ്ങനെയെത്തിക്കുമെന്ന് ചര്‍ച്ച ചെയ്യാനായി തന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും ഷാഫി പറഞ്ഞു. സിപിഎം അജണ്ട മാധ്യമങ്ങള്‍ ഏറ്റെടുക്കരുതെന്നും ഷാഫി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി തീരുമാനം കോണ്‍ഗ്രസ് എടുത്തിട്ടുണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് പാര്‍ട്ടി എല്ലാം പറഞ്ഞിട്ടുണ്ട്. പാലക്കാട് ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും ഷാഫി പറഞ്ഞു. വടകരയില്‍ താനൊരു പ്രകോപനവും കുഴപ്പവും ഉണ്ടാക്കിയില്ലെന്നും ഷാഫി പറഞ്ഞു. അവര്‍ ഇനി സമരം ചെയ്യണോ വേണ്ടയോ എന്നത് അവരുടെ തീരുമാനമാണ്.