Kerala

ക്യാൻസർ അതിജീവനത്തെ കുറിച്ച് തുറന്ന് പറഞ്ഞു നടൻ മണിയൻപിള്ള രാജു

രോഗത്തിലൂടെ കടന്നു പോയപ്പോഴുണ്ടായ അവസ്ഥകളെ കുറിച്ച് സംസാരിച്ച് നടൻ മണിയൻപിള്ള രാജു. അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തു. സര്‍ജറി ചെയ്തതു കൊണ്ട് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നും നടൻ സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു

വാക്കുകളിങ്ങനെ,

ചെവി വേദനയായിരുന്നു തുടക്കം, അപ്പോൾ ഇ.എന്‍.ടി ഡോക്ടര്‍മാരേയും കാണിച്ചു, തുടരും സിനിമയുടെ ലൊക്കേഷനിലുള്ളപ്പോള്‍ കൊട്ടിയത്തുള്ള ഡോക്ടര്‍ കനകരാജിന്റെ അടുത്തു പോയി. എക്‌സ് റേ നോക്കിയപ്പോള്‍ പല്ലിന്റെ അവിടെയുള്ള ഞരമ്പ് ബ്ലോക് ആയതുകൊണ്ടാണ് വേദനയെന്ന് പറഞ്ഞു. സ്റ്റീലിന്റെ പല്ലായിരുന്നു അവിടെ, അത് ഇളക്കി മാറ്റി സെറാമിക് പല്ല് വെച്ചു.

പക്ഷെ പിറ്റേന്ന് വീണ്ടും വേദനവന്നു. മൂത്തമകന്‍ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. എംആര്‍ഐ എടുക്കാമെന്ന് പറഞ്ഞു. എനിക്ക് എംആര്‍ഐ പേടിയാണ്. ലിഫ്റ്റും ഇടുങ്ങിയ മുറിയുമെല്ലാം പേടിയുള്ള ആളാണ് ഞാന്‍. സ്‌കാന്‍ ചെയ്തപ്പോള്‍ രോഗം കണ്ടെത്തി.

അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തു. റേഡിയേഷന്‍ സമയത്ത് ഞാന്‍ ഡോക്ടറോട് ചോദിച്ചു, ഓണ സീസണാണ്, എല്ലായിടത്തും ഓഫറുണ്ട്. 30 റേഡിയേഷന്‍ എന്നുള്ളത് 29 ആക്കി കുറച്ചൂടേ’ 82 കിലോയില്‍ നിന്നും 16 കിലോ കുറച്ചു, സര്‍ജറി ചെയ്തതു കൊണ്ട് തന്നെ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top