കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് മാനേജർ. സിസ്റ്റർ മെർളിൻ കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം നടത്തി.

വാർഡ് മെമ്പർ ശ്രീമതി മഞ്ജു മാത്യു സിസ്റ്റർ ആൻസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോക്ടർ ‘ ഹേമ അർജുൻ സ്വാഗതവും: ലിയാ മോൾ നന്ദിയും പറഞ്ഞു. ഓണക്കളികളും, കലാപരിപാടികളും ഓണ സദ്യയും , പായസ വും ഉൾപ്പെടെ വർണാഭമായ ചടങ്ങിൽ
അധ്യാപകരായ .ജുബിൻ തോമസ് , സുനിൽ വി.എം, ജൂലി ജോസഫ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.
