വൈക്കം :നിരോധിത മയക്ക് മരുന്നിനത്തിൽപെട്ട രാസ ലഹരിയായ 36.33 ഗ്രാം MDMA യുമായി വിഷ്ണു V ഗോപാൽ (age 32), S /O വേണുഗോപാൽ,കൊച്ച്കണിയാന്തറ താഴ്ചയിൽ, വയ്ക്കപ്രായർ , വടക്കേമുറി എന്നയാളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.

മുൻപ് ബാംഗ്ലൂരിൽ ഉൾപ്പെടെ ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വിഷ്ണു ഓണത്തോട് അനുബന്ധിച്ച് വിൽപ്പനയ്ക്കായി വലിയ അളവിൽ രാസലഹരി എത്തിക്കാൻ സാധ്യതയുണ്ട് എന്ന് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
27.08.2025 തീയതി ഉച്ചയോടെ പ്രതിയുടെ വീടിന്റെ അടുക്കളയിലെ ഭിത്തി അലമാരയുടെ തട്ടിൽ ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ 36.33 ഗ്രാം MDMA വില്പനക്കായി സൂക്ഷിച്ചരിക്കുന്നത് കണ്ടെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മേൽ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
