
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കല്ലറക്കടവിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും
അജ്സൽ എന്ന വിദ്യാർത്ഥിയുടെ മൃതദേഹം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരച്ചിൽ നടത്തുമ്പോഴാണ്
ഇന്ന് രാവിലെ 6.30 തോടെ ടീം നന്മക്കൂട്ടം അംഗങ്ങൾ നബിൽ എന്ന വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തിയത്.
ഫയർ ആൻഡ് റെസ്ക്യൂ സ്ക്യൂബ ടീം, മറ്റ് സന്നദ്ധ സംഘടനകൾ, നാട്ടുകൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടന്നത്.

മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.
ഓണപ്പരീക്ഷയുടെ അവസാന ദിവസം സ്കൂളിൽ നിന്നെത്തിയ വിദ്യാർത്ഥികളാണ് ആറ്റിലിറങ്ങിയത്. എട്ടുപേരാണ് എത്തിയത്. ആദ്യം ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച രണ്ടാമത്തെ കുട്ടിയും അപകടത്തിൽപ്പെടുകയായിരുന്നു