കണ്ണൂർ: കാസർകോടും കണ്ണൂരും എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. എംഡിഎംഎയും കഞ്ചാവും ആയി രണ്ട് യുവാക്കളെ പിടികൂടി.

കണ്ണൂർ ഇരിട്ടിയിൽ ആഡംബര കാറിൽ കടത്തിക്കൊണ്ട് വന്ന 15.66 ഗ്രാം എംഡിഎംഎയും 937 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇരിട്ടി നുച്യാട് സ്വദേശി മുബഷീർ.പി (31) എന്ന ആൾ ആണ് പിടിയിൽ ആയത്.
ബെംഗളൂരുവിൽ നിന്ന് ജില്ലയിൽ എത്തിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുകൾ ഉൾപ്പെടെ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നത് ആണ് ഇയാളുടെ രീതി എന്ന് എക്സൈസ് സംഘം പറഞ്ഞു.