തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചയാളാണ് എംഎല്‍എ ഉമാ തോമസ്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലും മറ്റുമായി വലിയ സൈബര്‍ ആക്രമണങ്ങളാണ് ഉമ തോമസിന് നേരിടേണ്ടി വന്നത്.

സംഭവത്തില്‍ ഉമ തോമസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഉമാ തോമസില്‍ നിന്നും ഒരമ്മയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണമാണ് ഉണ്ടായതെന്നാണ് വി കെ സനോജ് പ്രതികരിച്ചത്.
എത്ര ക്രൂരമായാണ് ഷാഫിയുടെ അനുയായികള്‍ അവരെ നേരിട്ടത് എന്നും കോണ്‍ഗ്രസില്‍ ആരെങ്കിലും ഇതിനെതിരെ എന്തെങ്കിലും പറഞ്ഞോ എന്നും വി കെ സനോജ് ചോദിച്ചു.
