രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉമ തോമസ് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ നിലപാട് ഇന്നലെ വ്യക്തമാക്കിക്കഴിഞ്ഞുവെന്ന് ഉമ തോമസ് എംഎല്‍എ.

അതില്‍ മാറ്റമില്ലെന്നും നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണെന്നും എംഎല്‍എ പറഞ്ഞു. തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നിലവില്‍ പരാതിയില്ല. അത് സൈബര്‍ ആക്രമണമായി കാണുന്നില്ല. എല്ലാവര്ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് കൊടുക്കുമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ മൗനം ആരോപണം ശരിവയ്ക്കുന്നുവെന്നും ഉമ തോമസ് എം എല്‍ എ നേരത്തെ വ്യക്തമാക്കിയിരുന്നു.
