തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് മാതൃകാപരമായ നടപടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ രാജിവെച്ചതും ഇപ്പോൾ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കിയതും മാതൃകാപരമായ നടപടിയാണെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.
സമാന സാഹചര്യമുണ്ടായ സമയത്ത് മറ്റേതെങ്കിലും പാർട്ടി ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും തിരുവഞ്ചൂർ ചോദിച്ചു. കേരളമാകെ ചർച്ച ചെയ്ത വിഷയമാണിത്. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നതു കൊണ്ടാണ് നടപടിയുണ്ടായത്.

പാർട്ടി എന്ന നിലയിൽ അന്തസ് ഉയർത്തിപ്പിടിക്കുന്ന തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും തിരുവഞ്ചൂർ പറഞ്ഞു.