പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ.

തൃക്കണ്ണാപുരത്ത് രാഹുലിന്റെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും ജനുവരി, മെയ് മാസങ്ങളിലെ ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.
ജനുവരി 27, 28 തിയതികളിൽ പാലക്കാട്ടെ രാഹുലിൻ്റെ ഫ്ലാറ്റുകളിൽ ആരേല്ലാം വന്നിട്ടുണ്ടെന്ന് പരിശോധിക്കണം.മെയ് 25ന് ഫ്ലാറ്റില്‍ ആര് വന്നുവെന്നും പരിശോധിക്കണമെന്നും പ്രശാന്ത് ശിവന് മാധ്യമങ്ങളോട് പറഞ്ഞു.
