അടൂർ: യുവതികളുടെ ലൈംഗികാരോപണത്തില്‍ പ്രതിരോധത്തിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നീലപ്പെട്ടിയുമായി യുവാവിന്റെ പ്രതിഷേധം. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമായിരുന്നു ഇത്.

ആഡംബര വാഹനത്തിൽ സുഹൃത്തിനൊപ്പം എത്തിയ യുവാവ് ഒരു നീലപ്പെട്ടിയുമായി വാഹനത്തിന് പുറത്തിറങ്ങി. പിന്നാലെ നീലപ്പെട്ടിയെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് പെട്ടി ഉയർത്തിക്കാട്ടി. വീടിന് സംരക്ഷണമൊരുക്കിയ പൊലീസ് ഇയാളിൽ നിന്ന് വിവരങ്ങൾ തേടിയെങ്കിലും വ്യക്തമായ മറുപടിലഭിച്ചില്ലെന്നാണ് വിവരം.
പിന്നാലെ നാട്ടുകാരിൽ ചിലരും ഇയാളെ ചോദ്യം ചെയ്യുകയുണ്ടായി. ആദ്യം കാര്യം മനസിലാകാതിരുന്ന എംഎൽഎയുടെ അനുയായികൾ പിന്നീട് ഇയാളോട് കയർത്ത് സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. ഇതോടെ സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് പിന്നാലെ യുവാവിനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
