ഇടുക്കി മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. തലക്കേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.
മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജപാണ്ടി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ഭിത്തിയില്‍ ഉള്‍പ്പെടെ രക്തക്കറയുണ്ട്. കൊലപാതകമാണെന്ന് സംശയമുള്ളതായി പൊലീസ് വ്യക്തമാക്കി.
